ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ് നായകനാകുന്നു. ഒരു പഴയ ബോംബ് കഥ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ എന്നിവര്‍ നിര്‍വഹിച്ചരിക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ നായകവേഷത്തില്‍ എത്തുന്ന ആദ്യചിത്രമാണ് ഒരു പഴയ ബോംബ് കഥ. വിഷണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അതിഥിതാരമായി വരും.
യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, വിജയരഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതുലക്ഷ്മി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.
വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം, വി.സാജന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- ദിലീപ് നാഥ്, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-ഹംസ, പരസ്യകല-കോളിന്‍സ് ലിയോഫില്‍.
Leave a Comment