X

നീലാകാശത്തിനു താഴെ നമ്മളൊന്നാണ്, ആരും ഉയര്‍ന്നവനോ താഴ്ന്നവനോ ആകുന്നില്ല: പാ രഞ്ജിത്ത്

രഞ്ജിത്തിന്റെ നേതൃത്തില്‍ നീലം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദളിത് ജീവിതങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വഴിവെട്ടിയിരിക്കുന്ന സംവിധായകനാണ് പാ രഞ്ജിത്ത്.നീലാകാശത്തിന് കീഴില്‍ എല്ലാവരും ഒന്നാണെന്നും ആരും ഉയര്‍ന്നവനോ താഴ്ന്നവനോ ആകുന്നില്ലെന്നും സംവിധായകന്‍ പാ രഞ്ജിത് പറയുന്നു. രഞ്ജിത്തിന്റെ നേതൃത്തില്‍ നീലം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മൂന്ന് ദിവസങ്ങളിലായ് ചെന്നൈയില്‍ നടന്ന വാനം ഫെസ്റ്റ് ദളിത് നേതാവൂം ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മെവാനിയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സര്‍ഗാത്മകതയിലുടെ ഒന്നിച്ചുള്ള മുന്നേറ്റങ്ങള്‍ വിജയം കാണുമെന്ന് മെവാനി പറഞ്ഞു.
ജാതി രഹിത, മത രഹിത സമൂഹത്തിന് ഊർജ്ജം പകർന്ന പരിപാടി,
സമസ്ഥവും ഭൂമിയില്‍ ഒന്ന് എന്ന ആശയത്തില്‍ ഊന്നിയാണ് സംഘടിപ്പിച്ചിരുന്നത്.ചായങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചെഗുവേര, പെരിയാറിന്റെ പുസ്തകങ്ങള്‍,കാര്‍ബോര്‍ഡില്‍ നിര്‍മ്മിച്ച അംബേദ്കര്‍,എന്നിവ മേളയുടെ ആകർഷണങ്ങൾ ആയിരുന്നു.

ജാതി രഹിത സമൂഹത്തെക്കുറിച്ചു പറയുന്ന ആല്‍ബമായ ‘മകഴ്ച്ചി’ യും മേളയിൽ പ്രദര്‍ശിപ്പിച്ചു. വാനം ഫെസ്റ്റ് ഇന്നലെയാണ് സമാപിച്ചത്.