X

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘ആര്‍ആര്‍ആര്‍’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

നവംബര്‍ 19 നു ചിത്രികരണം ആരംഭിച്ച ചിത്രം പതിനെട്ടു ദിവസങ്ങള്‍ കൊണ്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചത്.

ബാഹുബലിക്ക് ശേഷം രാജ മൗലി ഒരുക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍ ‘.300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ഉം രാംചരണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത് .ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതായും രാജ മൗലി ഫേസ്ബുക്കില്‍ കുറിച്ചു. ‘ ആര്‍ആര്‍ആര്‍ ‘ന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതായും ഇനി വോട്ട് ചെയ്യാനുള്ള സമയമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു..

ചിത്രത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല . ആര്‍ആര്‍ആര്‍ എന്നത് ചിത്രത്തിന്റെ താല്‍ക്കാലിക പേര് മാത്രമാണ്, ജൂനിയര്‍ എന്‍.ടി.ആര്‍ ,രാംചരന്‍ എന്നീ സൂപ്പര്‍ താരങ്ങളുടെയും രാജമൗലി യുടെയും പേരിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ‘ആര്‍ആര്‍ആര്‍ ‘എന്ന് പേര് നല്‍കിയിരിക്കുന്നത് .

നവംബര്‍ 19 ന് ചിത്രികരണം ആരംഭിച്ച ചിത്രം പതിനെട്ടു ദിവസങ്ങള്‍ കൊണ്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഏറെ പ്രദിക്ഷയോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത് .ഡി.വി.വി ദാനയ്യ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ് ഛായാഗ്രഹണം കെ.കെ സെന്തില്‍ കുമാര്‍.ബാഹുബലിയുടെ വിജയം രാജമൗലിക്ക് ആവര്‍ത്തിക്കാന്‍ ആകുമോ എന്ന് കാത്തിരുന്ന് കാണാം.

Related Post
Leave a Comment