X

പേട്ടയിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും, തട്ട്‌പൊളിപ്പന്‍ മേക്കിംഗ് വീഡിയോയ്ക്ക് മികച്ച പ്രതികരണം/വീഡിയോ)

തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്ട. സൂപ്പര്‍സ്റ്റാര്‍ രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്.

രജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയിലെ ആദ്യ ഗാനം ഇന്ന് വൈകിട്ട് ആറ് മണിയോടെ പുറത്തിറങ്ങും. തട്ടുപൊളിപ്പന്‍ ഗാനം പുറത്തിറങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി ഗാനത്തിന്റെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പറത്തു വിട്ടു. നിര്‍മ്മാതാക്കളായ സണ്‍ ടി വി. വിവേക് രചിച്ച് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് പി ബാലസുബ്രഹ്മണ്യമാണ്. എസ് പി ബാലസുബ്രഹ്മണ്യം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രജനികാന്തിനു വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്ട. സൂപ്പര്‍സ്റ്റാര്‍ രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.