X

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് സമ്മതിച്ച് രമ്യ നമ്പീശനും

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ തനിക്കറിയാമെന്നും രമ്യ

സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് നടി രമ്യ നമ്പീശന്‍. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം തുറന്നുപറഞ്ഞത്. പല നടിമാരും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സാഹചര്യത്തിലാണ് രമ്യയുടെയും വെളിപ്പെടുത്തല്‍.

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ പലരും സിനിമയില്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും രമ്യ വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് അത്തരം അനുഭവങ്ങളുണ്ടായിട്ടില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ തനിക്കറിയാമെന്നും രമ്യ വ്യക്തമാക്കി. സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകള്‍ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുഭവിച്ച പ്രശ്‌നങ്ങള്‍ എന്നെ വിഷമിപ്പിക്കുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ മനസുകാണിക്കണമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. നാം സംസാരിക്കുന്നത് ജനങ്ങള്‍ കേള്‍ക്കും. എല്ലാ തൊഴില്‍ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ മനപൂര്‍വം മുന്നോട്ട് വരണമെന്നും രമ്യ ആവശ്യപ്പെട്ടു.

This post was last modified on April 22, 2018 5:47 pm