X

മീ ടൂ; മോഹന്‍ലാലിനെതിരെ വീണ്ടും രേവതി

മീ ടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം

തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകള്‍ രംഗത്തു വരുന്ന മീ ടു കാമ്പയിനെ നിസ്സാരവത്കരിച്ച് സംസാരിച്ച മോഹന്‍ലാലിനെ വിമര്‍ശിച്ച് രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു രേവതി ട്വീറ്റിലൂടെ തന്റെ വിമര്‍ശനം നടത്തിയത്. മീ ടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു രേവതിയുടെ ട്വീറ്റ്. ‘മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്നു എത്തിയവര്‍ക്ക് ദുരുപയോഗം ചെയ്യപ്പെട്ടെന്നു പറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെന്നില്ല, എന്തുകൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററില്‍ കുറിച്ചു.

യുവ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്നതുള്‍പ്പെടെ കേസില്‍ എഎംഎംഎയില്‍ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടത്തിയ വാര്‍ത്തസമ്മേളനത്തിലും മോഹന്‍ലാലിനെതിരേ രേവതി രൂക്ഷമായി സംസാരിച്ചിരുന്നു. യുവ നടി ആക്രമിക്കപ്പെട്ടതുള്‍പ്പെടെ മലയാള സിനിമ മേഖലയില്‍ വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ ഗുരുതരമായ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നതിന്റെ തുറന്നു പറച്ചിലുകള്‍ ശക്തമാകുമ്പോഴാണ് മീ ടു കാമ്പയിനെ പരിഹസിക്കുന്ന തരത്തില്‍ മോഹന്‍ലാലില്‍ നിന്നും പ്രതികരണം ഉണ്ടായത്.

ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ മുഖം: രേവതി

ലഫ്. കേണല്‍ പദവിയെക്കാള്‍ വലുതാണ് ആര്‍ജ്ജവുമുളള വ്യക്തിത്വം; സൂപ്പര്‍താരങ്ങളെ പേരുചൊല്ലി വിളിക്കുന്നത് അപരാധമായി കാണുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല

മീ ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള മോഹൻലാലിൻറെ അഭിപ്രായം കാപട്യം നിറഞ്ഞത്: സന്ധ്യ മേനോൻ

അബുദാബി ഷോയ്ക്ക് ദിലീപ് ഇല്ല; മീ ടു ക്യാമ്പയിൻ ഒരു താൽക്കാലിക പ്രതിഭാസം : മോഹൻലാൽ

This post was last modified on November 22, 2018 5:39 pm