X

പ്രിയ വാര്യരെ മിസ് ചെയ്ത് ബോളിവുഡിന്റെ പ്രണയചക്രവര്‍ത്തി

ഞങ്ങളുടെ കാലത്ത് ഉണ്ടാകാതെ പോയല്ലോ എന്നാണ് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തത്

പ്രിയ വാര്യര്‍ക്ക് അഭിനന്ദങ്ങളുമായി റിഷി കപൂറും. ഞങ്ങളുടെ കാലത്ത് ഉണ്ടാകാതെ പോയല്ലോ എന്നാണ് പഴയ റൊമാന്റിക് നായകന്റെ നിരാശ.

കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററിലാണ് റിഷി കപൂര്‍ പ്രിയയെ കുറിച്ച് എഴുതിയത്. പ്രിയ വലിയ താരമാകുമെന്നാണ് റിഷിയുടെ പ്രവചനം. പ്രേമ ചേഷ്ടകളാണെങ്കിലും നിഷ്‌കളങ്കതയുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഒക്കെ ആശംസിച്ച ശേഷമാണ് എന്തേ ഞങ്ങളുടെ കാലത്ത് ഉണ്ടാകാതെ പോയീ എന്ന കമന്റ്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മലയാള ചിത്രം. ‘ഒരു അഡാര്‍ ലൗ’ വിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ദേശീയതലത്തില്‍ തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ ഗാനരംഗത്തില്‍ പ്രിയ വാര്യരും റോഷന്‍ അബ്ദുല്‍ റൗഫും ചേര്‍ന്നുള്ള കണ്ണിറുക്കല്‍ വൈറലായതോടെ പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമാകുകയായിരുന്നു. 18 കാരിയായ പ്രിയയെ മൂന്നര മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

ഗൂഗിളില്‍ തിരയപ്പെടുന്ന കാര്യത്തില്‍ സണ്ണി ലിയോണിനെ വരെ പ്രിയ മറികടന്നു . രണ്‍വീര്‍ സിങ്ങിനും ഷാരൂഖ് ഖാനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രക്കും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള പ്രിയയെ തേടി ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് തന്നെ അഭിനന്ദന സന്ദേശം എത്തിയിരിക്കുകയാണ്.

This post was last modified on February 17, 2018 3:45 pm

Related Post
Leave a Comment