ശബരിമല സ്ത്രീ പ്രേവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമാസക്തമായ ഹർത്താലിനെ അവഗണിച്ച് ഷൂട്ടിംഗ് മുടക്കാതെ നടൻ സലിംകുമാർ ലൊക്കേഷനിലേക്ക് പുറപ്പെട്ടു.
വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മധുര രാജ’യുടെ ലൊക്കേഷനിലേക്കാണ് സലിംകുമാർ ബൈക്കിൽ യാത്ര തിരിച്ചത്.
സലിംകുമാർ തന്നെയാണ് ലൊക്കേഷനിലേക്ക് പോകുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
”ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്’- എന്നാണ് സലീം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന് താഴെ നിരവധിപേരാണ് അഭിനന്ദനങൾ അറിയിച്ചത്. കൂടാതെ ജനം ടിവി വിവാദവുമായി ബന്ധപ്പെട്ട ട്രോളുകളും ഇതോടൊപ്പം ആരാധകർ കമെന്റ് ചെയ്തിട്ടുണ്ട്.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ നടന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
2010 ൽ പുറത്തിറങ്ങിയ വൈശാഖ് ചിത്രം ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമാണ് മധുര രാജ. ചിത്രം വിഷു റിലീസായി തീയേറ്ററിൽ എത്തും.
Leave a Comment