X

മെയ് 26ന് സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍: തിരുവനന്തപുരത്ത് മൂന്ന് മണിക്കൂര്‍ നൃത്തം ചെയ്യും

പ്രൊഫഷണലായ 250ലേറെ നൃത്തകര്‍ ഇവിടെയെത്തിച്ചേരുമെങ്കിലും സണ്ണി ലിയോണ്‍ തന്നെയാണ് ബിനാലെയുടെ മുഖ്യ ആകര്‍ഷണം

ബോളീവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു. കഴിഞ്ഞ തവണ അവര്‍ കേരളത്തിലെത്തിയത് ഒരു സ്വകാര്യ മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിനായിരുന്നുവെങ്കില്‍ ഇക്കുറി മുഴുവന്‍ ആഘോഷമാക്കാനാണ് വരവ്.

തിരുവനന്തുപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മെയ് 26ന് നടക്കുന്ന ‘ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2കെ 18’ല്‍ പങ്കെടുക്കാനാണ് അവര്‍ ഇക്കുറി കേരളത്തിലെത്തുന്നത്. ലൈഫ് സ്റ്റൈല്‍ ഡെവലപ്പര്‍മാരായ എംജെ ഇന്‍ഫ്രാസ്ട്രക്ചറാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ഡോ. അനില്‍ എംജെയാണ് ഇതിന്റെ ഉടമ. ദാദു ഒഷ്മയാണ് പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടര്‍. ഷിയാസ് പെരുമ്പാവൂര്‍, മനോജ് മാന്യന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് സംഘാടനം നിര്‍വഹിക്കും.

51ലേറെ ഡാന്‍സിംഗ് ഐക്കണുകളും 35ലേറെ നൃത്ത രൂപങ്ങളുമാണ് ഇവിടെ അവതരിപ്പിക്കപ്പെടുക. പ്രൊഫഷണലായ 250ലേറെ നൃത്തകര്‍ ഇവിടെയെത്തിച്ചേരുമെങ്കിലും സണ്ണി ലിയോണ്‍ തന്നെയാണ് ബിനാലെയുടെ മുഖ്യ ആകര്‍ഷണം. മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി സണ്ണിയ്‌ക്കൊപ്പം മാരത്തണ്‍ നൃത്തത്തില്‍ പങ്കെടുക്കാമെന്നാണ് പരിപാടിയുടെ പോസ്റ്റര്‍ തന്നെ പറയുന്നത്. കഴിഞ്ഞയാഴ്ച സണ്ണി ലിയോണ്‍ തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. കൊച്ചിയില്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

കിടക്കയില്‍ ശവാസനമനുഷ്ഠിക്കുന്ന മലയാളിപ്പെണ്ണുങ്ങളെ, സണ്ണി ലിയോണിനെയാണ് നിങ്ങളുടെ കണ്‍കണ്ട ദൈവങ്ങള്‍ക്കിഷ്ടം

അവര്‍ക്ക് വേണ്ടത് സ്വയം ലെെംഗികവസ്തുവാകുന്ന പെണ്ണുടലാണ്; വ്യക്തിത്വം പ്രഖ്യാപിക്കുന്ന പെണ്ണിനെയല്ല

‘പോണ്‍ ക്വീന’ല്ല; സണ്ണി ലിയോണ്‍ എന്ന റോള്‍മോഡല്‍

ആ ചെറുപ്പക്കാര്‍ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചുപറഞ്ഞവരാണ്: ബെന്യാമിന്‍

ദേഹത്ത് പാമ്പ്‌ കയറിയ സണ്ണി ലിയോണും രജനികാന്ത് ആയ സണ്ണി ലിയോണും

This post was last modified on March 1, 2018 12:33 pm