X

പൃഥ്വിരാജിന് മികച്ച വില്ലന്‍ പുരസ്‌കാരം

2014-ലെ വില്ലന്‍ പൃഥ്വിരാജാണ്‌!

2009 മുതല്‍ 2014-വരെയുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ആറുറ്വര്‍ഷത്തെ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു. മികച്ച സംവധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച വില്ലന്‍, മികച്ച സ്വഭാവ നടന്‍, മികച്ച സ്വഭാവ നടി, തുടങ്ങിയ പല വിഭാഗങ്ങളിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 2014-ലെ കാവ്യ തലൈവന്‍ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച വില്ലനായി തിരഞ്ഞെടുത്തത് മലയാളി താരം പൃഥ്വിരാജിനെയാണ്.

തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയവരില്‍ മലയാളി താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. 2013-ലെ രാജറാണിയിലെ അഭിനയത്തിന് നയന്‍ താര മികച്ച നടിയും,നേരത്തിലെ അഭിനയത്തിലെ നസ്‌റിയ നസിം പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2012-ലെ കുംമകി, സുന്ദരപാണ്ഡ്യനിലെ അഭിനയത്തിന് ലക്ഷ്മി മേനോന്‍ മികച്ച നടിയായി, 2010-ലെ മൈനയിലൂടെ ആ വര്‍ഷത്തെ മികച്ച നടിയായിരിക്കുന്നത് അമല പോളാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികയില്‍ ക്ലിക്ക് ചെയ്യുക

This post was last modified on July 14, 2017 9:08 am

Related Post
Leave a Comment