ഇന്ത്യൻ സിനിയമയിൽ ഇപ്പോൾ ബയോപിക്കുകളുടെ കാലമാണല്ലോ. രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്ര ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതില്‍ കൂടുതലും. തെലുങ്കില്‍ എന്‍ടിആറിന്റെയും വൈഎസ്ആറിന്റെയുമൊക്കെ ബയോപിക്കുകള്‍ പുറത്തിറങ്ങാനിരിക്കുന്നു. വലിയ ഹൈപ്പുമായെത്തുന്ന മറ്റൊരു പൊളിറ്റിക്കല്‍ ബയോപിക് ബോളിവുഡിലും മറാഠിയിലുമായാണ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന ‘താക്കറെ’യാണ് ചിത്രം. ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് എത്തി.
അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി ഈ ചിത്രം മാറുമെന്നാണ് ട്രൈലെർ കണ്ട പ്രേക്ഷകരുടെ പ്രതികരണം.ചിത്രത്തില്‍ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. മാധ്യമപ്രവര്‍ത്തകനും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.
This post was last modified on December 27, 2018 12:37 pm