X

‘എന്റെ രോഗം കാന്‍സര്‍ ആയിരിക്കണേ എന്നു പോലും പ്രാര്‍ത്ഥിച്ചിട്ടുണ്ട്’; തിരിച്ചുവരവിന്റെ കഥ പറഞ്ഞ് ടി കെ രാജീവ് കുമാര്‍

ഒരു പ്രത്യേകതരം ചെള്ള് ശരീരത്തില്‍ കടിക്കുന്നതിലൂടെയാണ് രോഗം തുടങ്ങുന്നതെന്നും, ജപ്പാനില്‍ നിന്നാണ് തനിക്ക് ആ ചെള്ളുകടി കിട്ടിയതെന്നും ടി കെ രാജീവ് കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

ഇന്ത്യയില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ലൈം ഡിസീസസ് എന്ന രോഗം ബാധിച്ചതിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍. ‘എന്റെ രോഗം കാന്‍സര്‍ ആയിരിക്കണേ എന്നു പോലും പ്രാര്‍ത്ഥിച്ചിട്ടുണ്ട് അങ്ങനെയാണെങ്കില്‍ രണ്ടിലൊന്ന് അറിയാം. ചികിത്സകൊണ്ട് ഫലമുണ്ടാവുമോ എന്നും തീരുമാനിക്കാം.’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടി കെ രാജീവ് കുമാര്‍ അപൂര്‍വ്വരോഗംമൂലം വെന്റിലേറ്ററിലായതിന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

ഒരു പ്രത്യേകതരം ചെള്ള് ശരീരത്തില്‍ കടിക്കുന്നതിലൂടെയാണ് രോഗം തുടങ്ങുന്നതെന്നും, ജപ്പാനില്‍ നിന്നാണ് തനിക്ക് ആ ചെള്ളുകടി കിട്ടിയതെന്നും ടി കെ രാജീവ് കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ അന്തരാവയവങ്ങളെ ഓരോന്നായി നശിപ്പിക്കാന്‍ തുടങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ നമ്മള്‍ അത് തിരിച്ചറിയുകയില്ല. വിദേശികള്‍ കാന്‍സറിനെക്കാള്‍ ഭയക്കുന്ന രോഗമാണിത്. വയനാട്ടില്‍ നിന്നുള്ള ഡോ.ലക്ഷ്മി രാഹുലാണ് തന്റെ രോഗം കണ്ടെത്തിയതെന്നും ടി കെ രാജീവ് കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

രോഗം എന്താണെന്ന് കണ്ട്പിടിക്കപ്പെട്ടിരുന്നില്ല. ഏഴെട്ടുവര്‍ഷമായി ആശുപത്രിയില്‍തന്നെ. ഈ അവസ്ഥയെ അതിജീവിച്ചത് സിനിമ എന്ന ഒറ്റ സ്വപ്‌നം കാരണമാണെന്നും ടി കെ രാജീവ് കുമാര്‍ പറയുന്നു.

കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, ദേശീയ ചലച്ചിത്രപുരസ്‌കാരവും ലഭിച്ചിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം. 2003 മുതല്‍ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്നു.

നെതർലാൻഡ്സിൽ നഴ്സുമാരെ കിട്ടാനില്ല, ആശുപത്രികള്‍ പ്രവർത്തനം ചുരുക്കുന്നു സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി