മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘വില്ലന്‍’-ന്റെ ടീസര്‍ എത്തി. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ പ്രകടനമാണ് ടീസറിലുടനീളം കാണാന്‍ കഴിയുക. ബി ഉണ്ണികൃഷ്ണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റില്‍ താഴെയുള്ള ടീസറാണ് എത്തിയിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സിദ്ധിക്കും, രഞ്ജിപണിക്കരും അഭിനയിക്കുന്നുണ്ട്. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ‘കൊല ചെയ്ത ശേഷം ലേഡി മാക്ബത്ത് പറഞ്ഞതാണ് – ഐ ലൗ മൈ ഷേക്സ്പിയര്‍…’ ടീസറിലെ ലാലേട്ടന്റെ ഈ ഡയലോഗ് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുകയാണ്
This post was last modified on April 27, 2017 12:32 pm
Leave a Comment