അഭിനയമാണെന്നറിഞ്ഞാലും തന്റെ ഭാര്യയോ ഭര്‍ത്താവോ സിനിമയില്‍ സഹതാരത്തെ കെട്ടിപ്പിടിച്ചോ ചുംബിച്ചോ അഭിനയിക്കുന്നത് കാണുന്നത് അത്ര എല്ലാവര്ക്കും പിടിക്കണമെന്നില്ല. അപ്പോള്‍ ലിപ് ലോക് പോലുള്ള രംഗങ്ങളാണെങ്കിലോ! കുറച്ചൊക്കെ അസ്വസ്ഥത യഥാര്‍ത്ഥ പങ്കാളിയുടെ മനസില്‍ ഉണ്ടാകും. എന്നാല്‍ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാര്‍ട്ടി’ എന്ന സിനിമയുടെ ടീസര്‍ വന്നതിനു പിന്നാലെ പ്രമുഖ വി ജെ അഞ്ജന ചെയ്ത ട്വീറ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പാര്‍ട്ടിയില്‍ അഞ്ജനയുടെ ഭര്‍ത്താവും തമിഴ് നടനുമായ ചന്ദ്രനും(കയല്‍ ചന്ദ്രന്) നിവേത പേതുരാജുമായുള്ള ലിപ് ലോക് രംഗം ചര്‍ച്ചയായപ്പോഴാണ് അഞ്ജനയുടെ സരസമായ ട്വീറ്റുകള്‍ വന്നത്.
പാര്‍ട്ടിയുടെ ടീസര്‍ ചന്ദ്രന് തന്റെ ട്വറ്ററില്‍ പോസ്റ്റ് ചെയ്തതിനു താഴെ താനത് കണ്ടെന്നും ശ്രദ്ധിച്ചെന്നും അഞ്ജന ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് അഞ്ജനയുടെ ഫോളോവേഴ്സ് കുസൃതി ചോദ്യങ്ങളുമായി രംഗത്തു വന്നത്. ഇതിനുള്ള മറുപടികളിലാണ് തങ്ങള്‍ക്കിടയിലെ വിശ്വാസവും സ്നേഹവും അഞ്ജന പ്രകടിപ്പിക്കുന്നത്. വെറുതെ ഒരു ട്വീറ്റ് ചെയ്യുമ്പോള്‍ ഇങ്ങനെയാകുമെന്നു വിചാരിച്ചില്ലെന്നും ഉറങ്ങിയെന്നേല്ക്കുമ്പോഴേക്കും ഇത്രയധികം പേര് സ്ക്രീന്‍ ഷോട്ടുകളുമായി വരുമെന്ന് കരുതിയില്ല. ഇനിയിപ്പോള്‍ സിനിമയിറങ്ങുമ്പോഴത്തെ കാര്യമോ! നീ കലക്കു മാന്‍ എന്നാണ് അഞ്ജന പറയുന്നത്. നിവേതയുമായി അഞ്ജന എന്തെങ്കിലും പ്രശ്നത്തിനു പോകുമോ എന്നൊരാള്‍ ചോദിക്കുമ്പോഴുള്ള മറുപടി, ഞാന്‍ അത്രയ്ക്കൊന്നും ആയിട്ടില്ല എന്നാണ് മറുപടി. പാവം എന്റെ ഭര്‍ത്താവ് ഒരു കൊച്ചുകുട്ടിയേ പോലെയാണ്, അഭിനയിക്കാന്‍ മാത്രമേ അറിയൂ എന്നാണ് അഞ്ജന തന്റെ ഭര്‍ത്താവിനെ കുറിച്ച് പറയുന്നത്.
സണ്‍ ടിവിയിലൂടെ തമിഴകത്ത് ഏറെ ആരാധകരുള്ള അവതാരകയാണ് അഞ്ജന, പ്രഭുസോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന സിനിമയിലൂടെ ചന്ദ്രന് നായകനിരയില്‍ എത്തുന്നത്. ഈ ചിത്രത്തിനുശേഷമാണ് കയല്‍ ചന്ദ്രന് എന്നറിയപ്പെടുന്നത്. അന്പഴകന് സംവിധാനം ചെയ്ത രൂബായ് ആയിരുന്നു ചന്ദ്രന്റെ രണ്ടാമത്തെ ചിത്രം. ഗ്രഹണം, തിട്ടംപോട്ടു തിരുട്ര കൂട്ടം എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ചന്ദ്രന്റെതായി ഇറങ്ങാനുള്ള സിനിമകള്‍.
വെങ്കിട പ്രഭു ചിത്രമായ പാര്‍ട്ടിയില്‍ ചന്ദ്രന്, നിവേതിത എന്നിവരെ കൂടാതെ കൂടാതെ ജയറാം, ജയ്, ശിവ, നാസര്‍, ശ്യാം, സത്യരാജ്, സമ്പത്ത്, രമ്യ കൃഷ്ണന്, രജിന കസാണ്ഡ്ര തുടങ്ങി വന്‍താരനിരയാണുള്ളത്…
This post was last modified on December 14, 2017 6:09 pm