തന്നെ ഒരു നടന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി തനുശ്രീ ദത്ത. രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരര്‍, കൊങ്കണ സെന്‍ ശര്‍മ എന്നിവര്‍ക്ക് ശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക പീഡനത്തെയോ ചൂഷണത്തെ പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ച ആഷിഖ് ബനായാ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയാണ് തനുശ്രീ ദത്ത. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ മീ ടൂ കാംപെയിനെക്കുറിച്ച് സംസാരിക്കവേയാണ് അവര്‍ തന്റെ ദുരനുഭവം പങ്കുവച്ചത്.
നമ്മുടെ നാട്ടുകാര്‍ വളരെയധികം കാപട്യവുമായാണ് മുന്നോട്ടുപോകുന്നത്. എന്തുകൊണ്ട് ഹോളിവുഡിലേത് പോലെ ഇന്ത്യയിലും ഒരു മീ ടൂ കാംപെയിന്‍ സംഭവിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സംഭവം അറിയാമായിരുന്നിട്ടും ആരും അന്ന് ഒന്നും മിണ്ടിയില്ല. 2008ല്‍ എനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാതെയും അംഗീകരിക്കാതെയും അത്തരമൊന്ന് ഈ നാട്ടിലുണ്ടാകില്ല – തനുശ്രീ പറയുന്നു.
വായനയ്ക്ക്: https://goo.gl/VyfKo7
This post was last modified on September 25, 2018 4:52 pm
Leave a Comment