X

ചെക്ക ചിവന്ത വാനത്തിലെ ഡയലോഗ്: മണിരത്‌നത്തിന് ബോംബ് ഭീഷണി

ഒരു പ്രത്യേക സമുദായത്തെ ചിത്രത്തില്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണമെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. മണിരത്‌നത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പുതിയ സിനിമയായ ചെക്ക ചിവന്ത വാനത്തിലെ ഡയലോഗിന്റെ പേരില്‍ സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയാണ് മണിരത്‌നത്തിന് ഭീഷണി കോള്‍ വന്നത്. ഓഫീസ് നമ്പറിലേയ്ക്കാണ് കോള്‍ വന്നത്. പ്രസ്തുത ഡയലോഗ് സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ഒരു പ്രത്യേക സമുദായത്തെ ചിത്രത്തില്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണമെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. മണിരത്‌നത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

1995ല്‍ ബോംബെ സിനിമയുടെ റിലീസിനെ തുടര്‍ന്നും മണിരത്‌നത്തിനെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. ചില ഡയലോഗുകളും രംഗങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. ഹിന്ദുത്വ, മുസ്ലീം മത മൗലികവാദികള്‍ ചിത്രത്തെ എതിര്‍ത്തു. ബോംബെ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് നേരെ ശിവസേനയുടെ ആക്രമണമുണ്ടായി. മുസ്ലീം മതമൗലികവാദികളും ആക്രമണം നടത്തി. ചെന്നൈയിലെ മണിരത്‌നത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. മണിരത്‌നത്തിന് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

This post was last modified on October 3, 2018 2:03 pm

Related Post
Leave a Comment