X

ഡി കാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിക്കുന്നു: ടറന്റിനോ ചിത്രത്തില്‍

2019 ഓഗസ്റ്റ് ഒമ്പതിന് ചിത്രം തീയറ്ററുകളിലെത്തും. അമ്പത് വര്‍ഷം മുമ്പ് 1969 ഓഗസ്റ്റ് ഒമ്പതിനാണ് ഷാരോണ്‍ ടാറ്റെയും നാല് സുഹൃത്തുക്കളും കൊല്ലപ്പെടുന്നത്.

ലിയനാഡോ ഡി കാപ്രിയോയും ബ്രാഡ് പിറ്റും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു – ക്വെന്റിന്‍ ടറന്റിനോ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍. 1969ലെ ഹോളിവുഡ് ഹിപ്പി കാലത്തെ കഥ സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യ ഷാരോണ്‍ ടാറ്റെയുടെ കൊലപാതകവും ഇതിന് പിന്നിലെ ചാള്‍സ് മാന്‍ഷന്റെ അധോലക സംഘവുമെല്ലാം പ്രതിപാദിക്കുന്നു. Once Upon a Time in Hollywood എന്നാണ് ചിത്രത്തിന്റെ പേര്. ടിവി പരമ്പരയില്‍ അഭിനയിക്കുന്ന താരമായി ഡി കാപ്രിയോയും ടിവി താരത്തിന്റെ സ്റ്റണ്ട് ഡ്യൂപ്പ് ആയി ബ്രാഡ് പിറ്റും അഭിനനയിക്കുന്നു. രണ്ട് പേരും ഹോളിവുഡ് എന്‍ട്രിക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിജയിക്കാത്തവരുമാണ് – നിര്‍മ്മാതാക്കളായ സോണി പിക്‌ചേര്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.

2019 ഓഗസ്റ്റ് ഒമ്പതിന് ചിത്രം തീയറ്ററുകളിലെത്തും. അമ്പത് വര്‍ഷം മുമ്പ് 1969 ഓഗസ്റ്റ് ഒമ്പതിനാണ് ഷാരോണ്‍ ടാറ്റെയും നാല് സുഹൃത്തുക്കളും കൊല്ലപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സ്‌ക്രിപ്റ്റില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. പഴയ ഹോളിവുഡിന്റേയും ലോസ് ഏഞ്ചലസിന്റേയും കഥ പറയാന്‍ സാധിച്ചതിലും ഡി കാപ്രിയോയ്ക്കും ബ്രാഡ് പിറ്റിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് ക്വെന്റിന്‍ ടറന്റിനോ പറഞ്ഞു.

This post was last modified on March 1, 2018 1:41 pm