ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. വയാകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്പനി സിഇഒ അജിത് അന്ധാരെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കപില്‍ ദേവ്, സൈന നേവാള്‍ തുടങ്ങിയ താരങ്ങളുടേയും ജീവിതം സിനിമയാവുകയാണ്. കപില്‍ ദേവ് ആയി രന്‍വീര്‍ സിംഗും സൈന നെവാളായി ശ്രദ്ധ കപൂറുമാണ് രംഗത്ത് വരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് നയിച്ച ക്യാപ്റ്റന്റ ജീവിതവും സിനിമയാകുന്നത്. അന്താരാഷ്ട്ര ഏകദിനത്തില്‍ 6000ത്തിന് മുകളില്‍ റണ്‍സ് നേടിയ ഒരേയൊരു വനിതാ താരമാണ് മിതാലി. തന്റെ ജീവിതം സിനിമയാകുന്നതില്‍ സന്തോഷമുണ്ടെന്ന് മിതാലി പ്രതികരിച്ചു. സംവിധായകനെയോ അണിയറ പ്രവര്‍ത്തകരേയോ തീരുമാനിച്ചിട്ടില്ല.
This post was last modified on September 27, 2017 10:09 am
Leave a Comment