X

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന ആദ്യ സിനിമയില്‍ മോഹന്‍ലാല്‍ നായകന്‍

ഈ സിനിമക്കായി 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ദക്ഷിണേന്ത്യയിലെ ആദ്യ വെബ് സിനിമ എന്നാണ് അവകാശവാദം. ഈ സിനിമക്കായി 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

ഇതിനൊപ്പം പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലമായാണ് ചിത്രം ഒരുങ്ങു്ന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാറാകുന്ന പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രം – മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

This post was last modified on May 2, 2018 5:35 pm

Related Post
Leave a Comment