X

ആഷിഖിന്റെ സെറ്റില്‍ കുഴപ്പമുണ്ടാകും; പ്രശ്നമില്ലാത്തിടത്ത് ആഭ്യന്തര കമ്മിറ്റിയുടെ ആവശ്യമില്ലെന്ന് സിദ്ദിഖ്

ആഷിഖിന്‍റെ ഷൂട്ടിംഗ് സെറ്റുകളില്‍ ഇത്തരത്തില്‍ പ്രശ്നങ്ങളും പരാതികളും ഉള്ളതുകൊണ്ടായിരിക്കാം ഇത്തരമൊരു തീരുമാനമെന്നും ആഷിഖിന്‍റെ കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നും സിദ്ദിഖ് പറഞ്ഞു.

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സിനിമകളില്‍ ആഭ്യന്തര പരാതി സമിതികള്‍ രൂപീകരിക്കും എന്ന സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പ്രസ്താവനയെ പരിഹസിച്ച് നടനും എഎംഎംഎയുടെ സെക്രട്ടറിയുമായ സിദ്ദിഖ്. ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ദിഖ്. മീ ടൂ വിവാദങ്ങളും, സിനിമ മേഖലയിലെ ചൂഷണങ്ങളും ചർച്ചയായ പശ്ചാത്തലത്തിൽ തങ്ങൾ നിർമിക്കുന്ന എല്ലാ സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കുമെന്നു ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും അറിയിച്ചിരുന്നു. ആഷിഖ് അബുവും സന്തോഷ് കുരുവിളയും നേതൃത്വം നൽകുന്ന ഒ പി എം പ്രൊഡക്ഷന്സിന്റേത് ഈ നീക്കം.

ആഷിഖിന്‍റെ ഷൂട്ടിംഗ് സെറ്റുകളില്‍ ഇത്തരത്തില്‍ പ്രശ്നങ്ങളും പരാതികളും ഉള്ളതുകൊണ്ടായിരിക്കാം ഇത്തരമൊരു തീരുമാനമെന്നും ആഷിഖിന്‍റെ കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നും സിദ്ദിഖ് പറഞ്ഞു. ഇത്തരത്തില്‍ സിനിമ രംഗത്തെ സ്ത്രീകള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമം നടക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും എഎംഎംഎയ്ക്ക് ഇത്തരമൊരു കമ്മിറ്റി ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു.

സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും! മലയാള സിനിമയില്‍ പുരോഗമന നീക്കവുമായി ആഷിഖ് അബുവും റിമയും

അമ്മ മാഫിയസംഘമായി മാറി: ആഷിഖ് അബു

ഒരുപാടുപേരുടെ ജീവിതം തകര്‍ത്തില്ലേ, ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ നേരിടും; ആഷിഖ് അബു

രാജീവ് രവി മുതല്‍ സൗബിന്‍ വരെ; അവരിങ്ങനെ മലയാള സിനിമയെ മുകളിലേക്ക് പറത്തി വിടുകയാണ്

This post was last modified on October 15, 2018 6:12 pm