X

ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണൻ അന്തരിച്ചു

കൂടുതലും സമാന്തര സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നത്.

ചലച്ചിത്ര ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ നേടിയിട്ടുണ്ട് ഇദ്ദേഹം. 1996ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. പിന്നീട് 99ൽ കരുണത്തിനും അവാർഡ് ലഭിച്ചു. 2007ൽ എംജെ രാധാകൃഷ്ണൻ ചെയ്ത അടയാളങ്ങൾ, 2008ൽ ബയോസ്കോപ്പ്, 2010ൽ വീട്ടിലേക്കുള്ള വഴി, 2011ൽ ആകാശത്തിന്റെ നിറം എന്നീ സിനിമകൾക്കും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.

കാച് പൂക്കുന്ന നേരം എന്ന ചിത്രത്തിനാണ് അവസാനം അവാർഡ് ലഭിച്ചത്. കൂടുതലും സമാന്തര സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നത്. വാണിജ്യ സിനിമകളും ചെയ്യാതിരുന്നിട്ടില്ല. ജഗദീഷ് നായകനായ സ്ത്രീധനം പോലുള്ള നിരവധി വാണിജ്യ സിനിമകളിലും ഇദ്ദേഹം ക്യാമറ ചെയ്തിട്ടുണ്ട്.

എൻഎൻ ബാലകൃഷ്ണന്റെ ശിഷ്യനായിരുന്നു. ഇദ്ദേഹത്തെ അസിസ്റ്റ് ചെയ്ത് സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് എംജെ രാധാകൃഷ്ണൻ തുടങ്ങിയത്. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനംകിളിയാണ് ആദ്യമായി സ്വതന്ത്ര ക്യാമറാമാനായ ചിത്രം. പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്റെ സ്റ്റിൽസ് ഇദ്ദേഹത്തിന്റേതായിരുന്നു. എൻഎൻ ബാലകൃഷ്ണന് വരാൻ പറ്റാതെ വന്ന സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിന് സ്റ്റിൽസിന്റെ ചുമതല കിട്ടിയത്.

This post was last modified on July 12, 2019 10:04 pm

Leave a Comment