അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. നിയമസഭയില്‍ രേഖാമൂലമാണ് മന്ത്രിയുടെ മറുപടി. 163 മെഗാവാട്ടിന്റെ പദ്ധതി നടപ്പാക്കുമെന്നും ഇതിനായി സ്ഥലമേറ്റെടുപ്പ് നടപടി സര്‍ക്കാര്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു. മുസ്ലീംലീഗ് അംഗം എന്‍ ഷംസുദീന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. പരിസ്ഥിതി പ്രവര്‍ത്തകരുടേയും പ്രദേശവാസികളുടേയും വലിയ പ്രതിഷേധം നിലനില്‍ക്കെയാണ് സമവായ ചര്‍ച്ചകളെ കുറിച്ച് പോലും സംസാരിക്കാതെ മന്ത്രിയുടെ പ്രസ്താവന. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ തന്നെ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്. സിപിഐ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.
This post was last modified on February 28, 2017 10:32 am
Leave a Comment