X

COAL CURSE: പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രം

ടീം അഴിമുഖം

കല്‍ക്കരി ശാപം (Coal Course )- കല്‍ക്കരി വ്യവസായത്തിലെ യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന ഈ ഡോക്യുമെന്ററി ഖനനത്തിനപ്പുറം നടക്കുന്ന രാഷ്ട്രീയവും അഴിമതിയും ഒപ്പം വിറങ്ങലിച്ച സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും തുറന്നുകാട്ടുന്ന ഒന്നാണ്. രാജ്യത്ത് നിലനില്‍ക്കുന്ന തിന്മയുടെ കരിപിടിച്ച ലോകം കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ ഡോക്യുമെന്ററി കാണണം.

കല്‍ക്കരി പാടങ്ങളിലൂടെയും അവിടെ ജോലിയെടുക്കുന്ന സാധാരണ ജനങ്ങളുടെ കഷ്ടപ്പാടുകളിലൂടെയും ക്ലേശങ്ങളിലൂടെയുംസഞ്ചരിക്കുകയാണ് ഡോക്യുമെന്ററി. സമകാലീന ഇന്ത്യയില്‍ കല്‍ക്കരി ഖനികളെ നയിക്കുന്ന പൊളിറ്റിക്കല്‍ ഇക്കോണമിയെ സിന്‍ഗ്രൌലി കേസിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി തുറന്നു കാണിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.

2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനന പര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ഗ്യാസ് വാര്‍’ എന്ന പുസ്തകം എഴുതുകയും ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ തകുര്‍ത ആണ് ‘കല്‍ക്കരി ശാപം’എന്ന ഡോക്യുമെന്ററിയുടെ രചയിതാവും സംവിധായകനും.

This post was last modified on September 26, 2014 3:06 pm