X
    Categories: News

കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

അഴിമുഖം പ്രതിനിധി

കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനു വേണ്ടി സഹകരണ വകുപ്പ് രജിസ്ട്രാറാണ് ഈ നടപടിയെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹകരണവകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടപടിയെടുത്തിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനാല്‍ ഈ ഭരണസമിതി തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കും എന്നതിനാലാണ് നടപടി. മൂന്ന് മാസം കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം തീരുന്നത് വരെയാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ദിലീപിനാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ താല്‍ക്കാലിക ചുമതല.

 

This post was last modified on September 25, 2015 1:28 pm