X

വിമാനം കത്തുമ്പോള്‍ ലഗ്ഗേജ് എടുക്കാന്‍ ഓടുന്നത് മലയാളികള്‍ മാത്രമല്ല

എമിറേറ്റ്സ് വിമാനത്തില്‍ ലഗ്ഗേജ് എടുക്കാന്‍ ഓടുന്ന മലയാളികളെ കളിയാക്കിക്കൊണ്ടുള്ള വാര്‍ത്തകളുടെ ഒഴുക്ക് ഇതുവരേയ്ക്കും നിലച്ചിട്ടില്ല. എന്നാല്‍ മലയാളികളെ മാത്രം അടച്ചാക്ഷേപിക്കാന്‍ വരട്ടെ.

അടിയന്തിര ഘട്ടങ്ങളില്‍ ലഗ്ഗേജിനു പിന്നാലെ പോയത് മലയാളികള്‍ മാത്രമല്ല. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്ടി ബോര്‍ഡ് 2000ല്‍ നടത്തിയ പഠനം പ്രകാരം 50 ശതമാനം യാത്രക്കാരും ഇവാക്വേഷന്റെ   സമയത്ത് ലഗ്ഗേജ് എടുക്കാനായി സമയം ചെലവഴിച്ചു.

46 ഓളം എയര്‍ക്രാഫ്റ്റ് ഇവാക്വേഷനുകള്‍ പരിശോധിച്ചും യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തും ആണ് ബോര്‍ഡ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. വിമാന ജീവനക്കാരില്‍ നല്ലൊരു ശതമാനവും യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന ബാഗുകള്‍ അടിയന്തിര സാഹചര്യത്തില്‍ തടസമുണ്ടാക്കി എന്ന് സൂചിപ്പിച്ചു. പണം, പഴ്സ്, ക്രെഡിറ്റ്കാര്‍ഡ്, താക്കോല്‍, മരുന്നുകള്‍ എന്നിവ ഉണ്ടായതിനാലാണ് യാത്രക്കാര്‍ ലഗേജ് എടുത്തത് എന്നും അവര്‍ കണ്ടെത്തി. മാത്രമല്ല ഇതില്‍ അല്‍പ്പം മനശാസ്ത്രം കൂടിയുണ്ടെന്നാണ് കണ്ടെത്തല്‍. 

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/aAKHmO