X

സെഞ്ച്വറിയുടെ ആഹ്ലാദത്തിൽ അനുഷ്കയണിയിച്ച വിവാഹമോതിരത്തിൽ ചുംബിച്ച് വിരാട് കോഹ്‍ലി

ഇംഗ്ലണ്ടുമായുള്ള ഓപ്പണിങ് ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം വിരാട് കോഹ്‍ലി തന്റെ ജേഴ്സിക്കുള്ളിലേക്ക് കൈയിട്ട് കഴുത്തിലണിഞ്ഞ മാല പുറത്തേക്കെടുത്തു. ശേഷം, അതിലണിഞ്ഞിരുന്ന, അനുഷ്ക നൽകിയ വിവാഹമോതിരത്തിൽ ഒന്നു ചുംബിച്ചു. ഇന്ത്യ പ്രതിസന്ധിയിലായി നിൽക്കുന്ന സമയത്താണ് വിരാടിന്റെ സെഞ്ച്വറി പിറക്കുന്നത്. രവിചന്ദ്രന്‍ അശ്വിൻ വെറും പത്ത് റൺസിന് പുറത്തായപ്പോൾ 169/7 എന്ന നിലയിൽ പരുങ്ങുകയായിരുന്നു ഇന്ത്യ.

മൊഹമ്മദ് ഷാമി, ഇശാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർക്കൊപ്പം ബാറ്റുവീശിയ ക്യാപ്റ്റൻ 105 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് അനുഷ്കയോടുള്ള പ്രണയം പ്രകടിപ്പിക്കാൻ വിരാട് സമയം കണ്ടെത്തിയത്.

This post was last modified on August 3, 2018 9:04 am

Related Post
Leave a Comment