X

മുതലയുടെ വായില്‍ കൊണ്ടുപോയി തലവച്ചാല്‍/ വീഡിയോ

ഇന്നലെ യൂടൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒട്ടനവധി പേരാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്

മുതലയുടെ വായില്‍ ആരും തലകൊണ്ടുപോയി വച്ചു കൊടുക്കാറില്ല. എന്നാല്‍ കാഴ്ചക്കാരെ രസിപ്പിക്കാനായി ഒരു മൃഗശാല സൂക്ഷിപ്പുക്കാരന്‍ മുതലയുടെ വായില്‍ തന്നെ തല കൊണ്ടുപോയി വച്ചു കൊടുത്തു. ഇന്നലെ യൂടൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒട്ടനവധി പേരാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്.

പേടിയോടെ മാത്രമേ ഈ വീഡിയോ കാണാനാകൂവെന്നതിനാല്‍ ദുര്‍ബല മനസുള്ളവര്‍ ഇത് കാണരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുതലയുടെ തുറന്നിരിക്കുന്ന വായില്‍ രണ്ട് കമ്പുകള്‍ ഉപയോഗിച്ച് തട്ടി അടയ്ക്കില്ലെന്ന് ഉറപ്പാക്കിയിട്ടാണ് ഇയാള്‍ തല ഇടുന്നത്. കുറച്ചു നേരം തല വായ്ക്കുള്ളില്‍ തന്നെ വച്ച് എല്ലാരെയും രസിപ്പിക്കുന്നുമുണ്ട്. എന്നാല്‍ തല വലിച്ചെടുക്കാന്‍ ശ്രമിച്ചതും ക്രുദ്ധയായ മുതല വായ് അടയ്ക്കുകയായിരുന്നു.

തായ്‌ലാന്‍ഡിലെ കൊഹ് സമുയിയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവം കണ്ടുകൊണ്ടിരുന്ന ഒരു സഞ്ചാരിയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. അതേസമയം അതിന് ശേഷം മൃഗശാലസൂക്ഷിപ്പുക്കാരന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.

This post was last modified on June 17, 2017 5:42 pm