X

ക്രിപ്‌റ്റോ കോയിന്‍ കമ്പനി കോടികളുമായി മുങ്ങി; ഒരു മെസേജും അയച്ചു – ‘പെനിസ്‌’

ശുദ്ധമായ പച്ചക്കറി വിതരണം ക്രിപ്‌റ്റോ കോയിന്‍ ഉപയോഗിച്ച് ലഭ്യമാക്കുക തുടങ്ങിയ വാഗ്ദാനങ്ങളുമായി തട്ടിപ്പ് പരിപാടികള്‍ കമ്പനി നടത്തിയിരുന്നു. കോടിക്കണക്കിന് രൂപ കമ്പനി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചതായി ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ക്രിപ്‌റ്റോ കോയിന്‍ കമ്പനി നിക്ഷേപങ്ങളുടെ കോടിക്കണക്കിന് രൂപയുമായി ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായി. തീരെ ചെറിയൊരു സന്ദേശം ബാക്കി വച്ചാണ് കമ്പനി മുങ്ങിയത് – പെനിസ് (ലിംഗം). പ്രോഡിയം എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ ഈ പേരിലുള്ള വെബ്‌സൈറ്റാണ് ഇത്തരത്തില്‍ സന്ദേശം കാണിക്കുന്നത്. യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ ഒഴിവാക്കുന്നതിനുള്ള മെഡിക്കേഷനാണ് പ്രോഡിയം ഉദ്ദേശിക്കുന്നത്. ശുദ്ധമായ പച്ചക്കറി വിതരണം ക്രിപ്‌റ്റോ കോയിന്‍ ഉപയോഗിച്ച് ലഭ്യമാക്കുക തുടങ്ങിയ വാഗ്ദാനങ്ങളുമായി തട്ടിപ്പ് പരിപാടികള്‍ കമ്പനി നടത്തിയിരുന്നു. കോടിക്കണക്കിന് രൂപ കമ്പനി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചതായി ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇഥേറിയം ബ്ലോക് ചെയ്‌നുകള്‍ ഉപയോഗിച്ച് പച്ചക്കറി – പഴ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ലിത്വാനിയയാണ് തങ്ങളുടെ പ്രധാന കേന്ദ്രം എന്നാണ് കമ്പനി പറഞ്ഞിരുന്നത്. ഈ പുതിയ സാങ്കേതികവിദ്യ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കമ്പനി പ്രോഡക്ട് മാനേജര്‍ റോകാസ് വെഡ്‌ലൂഗ കഴിഞ്ഞ വര്‍ഷം പ്രസ് റിലീസില്‍ പറഞ്ഞത്. എന്നാല്‍ വെഡ്‌ലൂഗ അടക്കം വ്യാജ പേരുകളായിരുന്നു. ഇവരുടെ ചിത്രങ്ങളും വ്യാജമായിരുന്നു. ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകളും ഡിലീറ്റ് ചെയ്തിരിക്കുന്നു. ക്യത്യം എത്ര രൂപയാണ് മൊത്തത്തില്‍ ഇവര്‍ അടിച്ചുമാറ്റിയതെന്ന് വ്യക്തമല്ല.

This post was last modified on January 31, 2018 6:32 pm