X

ചരിത്രത്തില്‍ ഇന്ന്: മിഗ്-29 പറക്കുന്നു, ക്യൂബന്‍ വിമാനം തകരുന്നു

1976 ഒക്ടോബര്‍ 6
ക്യൂബന്‍ വിമാനം സ്‌ഫോടനത്തില്‍ തകരുന്നു

ബാര്‍ബഡോസില്‍ നിന്ന് ജമൈക്കയിലേക്ക് പോവുകയായിരുന്ന ക്യൂബയുടെ ഡഗ്ലസ് ഡിസി-8 വിമാനം ആക്രമണത്തില്‍പ്പെട്ട് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 78 പേര്‍ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളാണ് വിമാനം തകര്‍ത്തത്. ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന സമയത്താണ് ഈ ദുരന്തം.

ഫിഡല്‍ കാസ്‌ട്രോയെ എതിര്‍ക്കുന്ന സി ഐ എയുമായി ബന്ധമുള്ള സംഘത്തിന്‍മേലാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരോപിക്കപ്പെട്ടത്.വെനസ്വലേയുടെ രഹസ്യാന്വേഷണ ഏജന്‍സിയും ഈ ആരോപണമാണ് മുന്നോട്ടു വച്ചത്.

1977 ഒക്ടോബര്‍ 6
റഷ്യയുടെ മിഗ്-29 ന്റെ ആദ്യ പറക്കല്‍

ആകാശയുദ്ധരംഗത്തെ മേധാവിത്വം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1970 കളില്‍ റഷ്യ ഫുള്‍കം എന്ന ചുരുക്കപ്പേരിലും അറിയപ്പെട്ടിരുന്ന മിഗ്-29 ഫൈറ്റര്‍ ജറ്റ് വികസിപ്പിച്ചെടുക്കാന്‍ തുടങ്ങുന്നത്. ഈ ഫൈറ്ററിന്റെ അവസാന രൂപകല്‍പ്പനയും പൂര്‍ത്തിയാക്കി മൂന്നുവര്‍ഷത്തിനുശേഷമാണ്, 1977 ഒക്ടോബര്‍ 6ന് മിഗ്-29 അതിന്റെ ആദ്യ പറക്കല്‍ നടത്തുന്നത്.

ഇത്തരമൊരു ഫൈറ്റര്‍ വിമാനം വികസപ്പിച്ചെടുക്കുക വഴി അമേരിക്കന്‍ വ്യോമസേന പ്രധാനമായും ആശ്രയിക്കുന്ന എഫ്-15 ഈഗിള്‍ ഫൈറ്ററിന് ഒരു പ്രതിയോഗിയെ ഉണ്ടാക്കുകയായിരുന്നു റഷ്യയുടെ ലക്ഷ്യം. തങ്ങളുടെ ആകാശപ്രതിരോധം ശക്തമാക്കാന്‍ മിഗ്-29 വികസിപ്പിച്ചതിലൂടെ റഷ്യക്ക് കഴിഞ്ഞു.ഈ വിമാനങ്ങള്‍ 1980 കളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ഇന്ത്യന്‍ ഇപ്പോഴും ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞിടയിക്ക് ഇവ നവീകരിച്ചിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on October 6, 2014 3:46 pm