X

ആ മാംസം പശുവിന്റേത് തന്നെ, പക്ഷേ മുഹമ്മദ് അഖ്‌ലാഖിന്റെ ഫ്രിഡ്ജില്‍ നിന്ന് ശേഖരിച്ചതല്ല

യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ബീഫ് കഴിച്ചുവെന്നാരോപിച്ച് വലതുപക്ഷ അനുഭാവികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മാസം പശുമാംസമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ നടത്തിയ റിപ്പോര്‍ട്ടില്‍ ഇത് ആട്ടിറച്ചിയായിരുന്നു. പുതിയ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് അക്രമികളുടെ അഭിഭാഷകനാണ്. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്ന മാംസം പശുമാസം ആണെന്നത് സത്യമാണ്. പക്ഷേ, അത് ശേഖരിച്ചത് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നായിരുന്നില്ല. ഇക്കാര്യം മറച്ചുവച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇന്നലെ വന്നത്.

http://goo.gl/EvoB9m

This post was last modified on June 1, 2016 6:23 pm

Related Post
Leave a Comment