മഹാരാഷ്ട്രയില്‍ പൊതുകിണറ്റില്‍ കുളിച്ച ദലിത് കുട്ടികളെ തല്ലിച്ചതച്ച് നഗ്നരാക്കി നടത്തി. ജല്‍ഗാവ് ജില്ലയിലെ വകാഡിയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്തയാകുന്നത്. രണ്ടു കുട്ടികള്‍ പൊതുകിണറ്റില്‍ കുളിക്കാനിറങ്ങിയത് കണ്ട അക്രമികള്‍ ഇവരെ കുളത്തില്‍ നിന്നും പിടിച്ചു കയറ്റി അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പന്ത്രണ്ടും പതിനാലും വയസ്സുള്ള കുട്ടികളുടെ വസ്ത്രം ബലമായി മാറ്റിയ ശേഷം, പൊതുനിരത്തിലൂടെ നഗ്‌നരാക്കി നടത്തിക്കുകയും, അക്രമികള്‍ കുട്ടികളെ അനുഗമിച്ചു പിന്നില്‍ നിന്നും വടികള്‍കൊണ്ടും ബെല്‍റ്റ് കൊണ്ടും തുടര്‍ച്ചയായി അടിക്കുകയും ചെയ്തു. കുട്ടികളെ മര്‍ദ്ദിച്ച ഈശ്വര്‍ ജോഷി, പ്രഹ്‌ളാദ് ലോതര്‍ എന്നിവര്‍ തന്നെയാണ് കുട്ടികളെ നഗ്‌നരാക്കി മര്‍ദ്ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പറയുന്നു.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച ദലിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി കുറ്റവാളികള്‍ക്ക് എതിരെ എസ്.ടി-എസ്.സി ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദീപക് സര്‍ക്കാര്‍ നടുക്കം രേഖപ്പെടുത്തി. ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
This post was last modified on June 15, 2018 2:13 pm
Leave a Comment