X

ഡല്‍ഹിയിലെ ടാറ്റൂ ഭ്രാന്തന്മാരുടെ ദൈവീകമുദ്രകള്‍

പോപ്പ് സംസ്‌കാരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ലോകമെമ്പാടുമുള്ള ടാറ്റൂ ഭ്രാന്തന്മാരുടെ ആവേശം ലാറ്റിന്‍ മുദ്രകളും ലിപികളുമായിരുന്നു

പോപ്പ് സംസ്‌കാരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ലോകമെമ്പാടുമുള്ള ടാറ്റൂ (പച്ച കുത്തല്‍) ഭ്രാന്തന്മാരുടെ ആവേശം ലാറ്റിന്‍ മുദ്രകളും ലിപികളുമായിരുന്നു. കാലഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ച് പലതിനും മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ തന്നെയാണ് പച്ചകുത്തുന്നവരുടെ ഭ്രാന്തന്‍ ആശയങ്ങളും. ഡല്‍ഹിയിലെ യുവാക്കളുടെ ടാറ്റൂവിലെ ഇപ്പോഴത്തെ ആവേശം ദൈവങ്ങളും ദൈവീകമുദ്രകളുമാണ്. ഇപ്പോള്‍ നടക്കുന്ന ഹാര്‍ട്ട് വര്‍ക്ക് ടാറ്റൂ ഫെസ്റ്റുവലില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയവരില്‍ ഏറിയ പങ്കും ആവിശ്യപ്പെട്ടിരിക്കുന്നത് ദൈവീക അവതാരങ്ങളെയും പ്രതിരൂപങ്ങളെയും എഴുത്തുകളെയും മറ്റുമാണ്.

ടാറ്റൂവില്‍ പരീക്ഷണങ്ങളെ ഭയക്കാത്തവരാണ് ഡല്‍ഹിയിലുള്ളവരെന്നും യാഥാര്‍ഥ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഡിസൈിലുള്ള ചിത്രങ്ങളാണ് പച്ചകുത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നതെന്നും മിക്കി മാലിനിയെന്ന ടാറ്റൂ കലാകരാന്‍ പറയുന്നു. ആരാജകനായ പരമശിവന്‍, ഗണേശന്‍, രാമന്‍, ഹനുമാന്‍, കാളീ, ലക്ഷ്മി, സരസ്വതി, ശൂലം, ഡമരൂ, ഖഡ്ഗം, വാള്‍ തുടങ്ങിയ ചിത്രങ്ങള്‍ പച്ച കുത്താന്‍ എത്തുന്ന ഇവര്‍ മതപരമായ കാഴ്ചപ്പാടുകള്‍ കൊണ്ടല്ല ഇത് ചെയ്യുന്നതെന്നും മിക്കി മാലിനി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/HTfUhR

This post was last modified on December 13, 2016 8:05 pm