X

നോട്ട് പിന്‍വലിക്കല്‍ ഗവണ്‍മെന്‌റ് നടത്തുന്ന കൊള്ള: ഫോബ്‌സ് ചീഫ് എഡിറ്റര്‍

ജനങ്ങളുടെ സ്വത്ത് അപഹരിക്കുന്ന വന്‍ കൊള്ളയാണെന്ന് ഫോബ്‌സ് മാഗസിന്‍ എഡിറ്റര്‍ സ്റ്റീവ് ഫോബ്‌സ്

മോദി സര്‍ക്കാരിന്‌റെ നോട്ട് അസാധുവാക്കല്‍ നടപടി ജനങ്ങളുടെ സ്വത്ത് അപഹരിക്കുന്ന വന്‍ കൊള്ളയാണെന്ന് ഫോബ്‌സ് മാഗസിന്‍ എഡിറ്റര്‍ സ്റ്റീവ് ഫോബ്‌സ്. ഒരു ജനാധിപത്യ സര്‍ക്കാര്‍ സ്വീകരിച്ച വലിയ പ്രത്യാഘാതമുണ്ടാക്കിയ നടപടിയെന്നാണ് സ്റ്റീവ് ഫോബ്‌സ് വിശേഷിപ്പിച്ചത്.

വലിയ ആഗോള സാമ്പത്തിക ശക്തിയായി വളരാന്‍ ഇന്ത്യ ചെയ്യേണ്ടത് നികുതി പരിഷ്‌കരണം കാര്യക്ഷമമായി നടപ്പാക്കുകയാണ്. നികുതി ഘടന ലഘൂകരിക്കണം. സ്വിസ് ഫ്രാങ്ക് പോലെ മൂല്യമുള്ളതായി രൂപ മാറണം. അധികം ചിലവില്ലാതെ കുറഞ്ഞ സമയത്തിനുള്ളില്‍ വ്യവസായം തുടങ്ങാവുന്ന അവസ്ഥ കൊണ്ടുവരണമെന്നും സ്റ്റീവ് ഫോബ്‌സ് ആവശ്യപ്പെട്ടു.

വായനയ്ക്ക്:
https://goo.gl/Kxd4cA

This post was last modified on December 23, 2016 9:54 am