X

അതിജീവനത്തിന്റെ കൊറിയര്‍, ധ്രുവ് ലാക്രയുടെ ‘മിറാക്കിള്‍’…

ഇന്ന് 25 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിത്. 10,000ത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുന്നു.

ബധിരരും മൂകരുമായ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന കൊറിയര്‍ സര്‍വീസിലൂടെയാണ് മുംബൈ സ്വദേശിയായ ധ്രുവ് ലാക്ര ശ്രദ്ധേയനായത്. ഇതിനായി 2009ല്‍ മിറാക്കിള്‍ കൊറിയര്‍സ് എന്ന സ്ഥാപനം തുടങ്ങി. Delivering possibilities എന്നാണ് ടാഗ് ലൈന്‍. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ എസ്എഐഡി ബിസിനസ് സ്‌കൂളില്‍ നിന്ന് സാമൂഹ്യ സംരംഭകത്വത്തില്‍ ബിരുദം നേടിയിട്ടുള്ളയാളാണ് ലാക്ര.

50 ജീവനക്കാരുമായാണ് മിറാക്കിള്‍ കൊറിയര്‍സ് തുടങ്ങിയത്. എംബിഎ സ്‌കോളര്‍ഷിപ്പ് തുകയില്‍ നിന്ന് മിച്ചം വച്ച 21,000 രൂപയായിരുന്നു തുടക്കത്തില്‍ മൂലധനം.  65,000 കൊറിയര്‍ പാക്കേജുകളാണ് ഒരു മാസം കൊണ്ട് മുംബൈയില്‍ വിതരണം ചെയ്തത്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന വലിയ ചൂഷണത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന സംരഭമായി മിറാക്കിള്‍ കൊറയര്‍സ് മാറി. ഇന്ന് 25 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിത്. 10,000ത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുന്നു.

ഭിന്നശേഷിക്കാരുമായി ആശയവിനിമയം നടത്തുന്നതിനായി സൈന്‍ ലാംഗ്വേജ് പഠിച്ചു. എഞ്ചിനിയറിംഗ് കമ്പനിയായ തെര്‍മാക്‌സും ആദിത്യ ബിര്‍ള ഗ്രൂപ്പും മഹീന്ദ്രയുമെല്ലാം സംരംഭവുമായി സഹകരിച്ചിരുന്നു. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും അവരുടെ യൂണിഫോമിനും എല്ലാമായാണ് സീഡ് കാപ്പിറ്റലായ തുകയില്‍ ഭൂരിഭാഗവും നീക്കിവച്ചത്. ടെക്സ്റ്റ് മെസേജുകളാണ് പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ഡി എസ് പി ബ്ലാക്‌റോക്, ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍, ഗോദ്രേജ് ആന്‍ഡ് ബോയ്‌സ്, അണ്ടര്‍ ദ മാംഗോ ട്രീ, മഹീന്ദ്ര ആന്‍ഡ് ഇന്ത്യനന്‍ ഹോട്ടല്‍സ് കമ്പനി തുടങ്ങിയവയെല്ലാം മിറാക്കിളിന്റെ സേവനം തേടുന്നുണ്ട്. 2009ല്‍ ഹെലന്‍ കെല്ലര്‍ പുരസ്‌കാരം, എചോയിംഗ് ഗ്രീന്‍ ഫെല്ലോഷിപ്പ് പുരസ്‌കാരം, 2010ല്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ പുരസ്‌കാരം തുടങ്ങിയവ നേടി. എകോയിംഗ് ഗ്രീന്‍ ഫെലോഷിപ്പ് തുകയായ 15,000 ഡോളര്‍ ആറ് മാസം കൂടുമ്പോള്‍ മിറാക്കിളിന് ലഭിക്കുന്നു.

This post was last modified on November 23, 2017 4:48 pm