X

ഡല്‍ഹിയില്‍ മുസ്ലീങ്ങളെ കുടിയൊഴിപ്പിച്ചതില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന് പങ്ക്?

1947-48 കാലയളവില്‍ ഡല്‍ഹി ഭരണകൂടം മുസ്ലിങ്ങളെ ഹിന്ദുക്കളായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയോ ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് ഓടിപ്പോകാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നു. വിസമ്മതിച്ചവരെ പാകിസ്ഥാനിലേക്ക് അയക്കാന്‍ തന്ത്രപരമായി ശ്രമിച്ചു. പുരാണ കിലയിലെയും ഹുമയൂണ്‍ ടോംബിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അനുഭവം വിശദീകരിക്കുന്ന അനിസ് കിദ്വായിയുടെ ‘ഇന്‍ ഫ്രീഡംസ് ഷേഡ്’ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. വിഭജനത്തിന്റെ വേദനകളും വര്‍ഗ്ഗീയ വൈറസുകള്‍ പടര്‍ത്താന്‍ ഡല്‍ഹി ഭരണകൂടം നടത്തിയ ഗൂഢ ശ്രമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരമാര്‍ശിക്കപ്പെടുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉത്തരവിന് അനുസരിച്ചാണ് ഡല്‍ഹി ഭരണകൂടം പ്രവര്‍ത്തിച്ചിരുന്നത്.    

മസൂറി മുന്‍സിപ്പാല്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ഭര്‍ത്താവ്, നാട് വിട്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, കൊല ചെയ്യപ്പെട്ടതോടെയാണ് അനിസ് കിദ്വായി സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്. ഡല്‍ഹിയിലെത്തിയ കിദ്വായി മഹാത്മാ ഗാന്ധിയെ കണ്ടു. ഗാന്ധിയാണ് ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അവരെ അയക്കുന്നത്. 

സ്വാതന്ത്ര്യം നേടിയതിന്‍റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ വിഭജനത്തിന്റെ തിക്ത ഫലങ്ങളെ കുറിച്ചും അതില്‍ ഭരണാധികാരികളുടെ പങ്കിനെ കുറിച്ചും സ്മരിക്കാതിരിക്കാന്‍ ആവില്ല. 1984ലെ സിഖ് കലാപത്തിനും ഗുജറാത്ത് വംശഹത്യയ്ക്കുമൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളും ഭരണകര്‍ത്താക്കളുടെതായിരുന്നു. ഇന്ന് രാജ്യമെമ്പാടും ഗോസംരക്ഷണത്തിന്‍റെ പേരില്‍ അരങ്ങേറുന്ന അക്രമങ്ങളും മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ടാണ് 1949ല്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന് പ്രസക്തി ഏറുന്നതും. 

കൂടുതല്‍ വായനയ്ക്ക്

http://goo.gl/ljmZJU

This post was last modified on August 10, 2016 1:28 pm