അഴിമുഖം പ്രതിനിധി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ദിനേശ് മോംഗിയ വാതുവയ്പ്പ് സംഘാംഗമാണെന്ന് മുന്‍ ന്യൂസിലന്റ് താരം ലൂ വിന്‍സെന്റ് വെളിപ്പെടുത്തി. ലണ്ടന്‍ കോടതിയില്‍ വാതുവയ്പ്പ് സംബന്ധിച്ച വിചാരണയിലാണ് ലൂ വിന്‍സെന്റിന്റെ വെളിപ്പെടുത്തലുണ്ടായത്. ഐപിഎല്ലിന് സമാനമായി നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ നാലുപേരടങ്ങിയ വാതുവയ്പ്പ് സംഘത്തിലെ ഒരു അംഗമായിരുന്നു മോംഗിയ. താനും വാതുവയ്പ്പ് സംഘത്തില്‍ അംഗമായിരുന്നുവെന്ന് വിന്‍സെന്റ് കുറ്റസമ്മതം നടത്തി. ഐസിഎല്ലിലെ ഫ്രാഞ്ചൈസിയായിരുന്ന ചണ്ഡിഗഡ് ലയണ്‍സിലെ കളിക്കാരായിരുന്ന ദിനേശ് മോംഗിയയും ലൂ വിന്‍സെന്റും. 2008-ല്‍ ഐസിഎല്ലില്‍ നിന്ന് മോംഗിയയെ പുറത്താക്കിയിരുന്നു. മോംഗിയയുടെ കുറ്റം എന്താണെന്ന് വെളിപ്പെടുത്താത്ത അച്ചടക്ക നടപടിയായിരുന്നു അന്നുണ്ടായത്. എന്നാല്‍ വാതുവയ്പ്പില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് മോംഗിയ പ്രതികരിച്ചു.
This post was last modified on October 13, 2015 12:13 pm