അഴിമുഖം പ്രതിനിധി
ചരിത്രത്തിലിടം നേടി ഒളിംപിക്‌സ് ഫൈനല്‍ പ്രവേശനം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ വീട്ടുതടങ്കലില്‍. പരിശീലകന്‍ ബിശ്വേശ്വര്‍ നന്ദിയാണ് ദിപയെ ഒളിംപിക്‌സ് വില്ലേജില്‍ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്. ദിപയുടെ 23ആം ജന്മദിനമായ ഇന്ന് ആംശസകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്നുള്ള ആശംസ സ്വീകരിക്കാനേ ദിപയ്ക്ക് പരിശീലകന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.
ഈ മാസം 14 ന് നടക്കുന്ന ജിംനാസ്റ്റിക് ഫൈനല്‍ മുന്നില്‍ക്കണ്ട് കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് പരിശീലകന്‍ ദിപയ്ക്ക് നല്‍കിയിരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനത്തോടെ ജിംനാസ്റ്റിക്‌സ് ഫൈനല്‍ റൗണ്ടിലേക്ക് കടന്ന ദിപ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായതിനാല്‍ ആണ് പരിശീലകന്‍ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിരിക്കുനത്.
ദിപയോടൊപ്പം ഇപ്പോള്‍ ഭാരോദ്വഹന താരം മീരാഭായ് ചാനു, പരിശീലകന്‍ നന്ദി എന്നിവര്‍ മാത്രമേ ഉള്ളൂ. ഇവരെക്കൂടാതെ മാതാപിതാക്കള്‍ക്കു മാത്രമേ ദിപയോടു സംസാരിക്കാന്‍ അനുവാദമുള്ളൂ.
This post was last modified on August 9, 2016 4:12 pm
Leave a Comment