X

സ്പീക്കറുടെ വസ്ത്രം വലിച്ചുകീറി; ഡിഎംകെ അംഗങ്ങളെ പുറത്താക്കി

ഡിഎംകെ അംഗങ്ങള്‍ തന്നെ അപമാനിക്കുകയായിരുന്നെന്ന് സ്പീക്കര്‍

തമിഴ്‌നാട് നിയമസഭയില്‍ നിന്നും ഡിഎംകെ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കി. സഭയിലും സ്പീക്കര്‍ക്ക് നേരെയുമം അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇത്. അതേസമയം ഡിഎംകെ അംഗങ്ങള്‍ തന്നെ അപമാനിക്കുകയായിരുന്നെന്ന് സ്പീക്കര്‍ പി ധനപാലന്‍ അറിയിച്ചു. ഇതിനിടെ പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികള്‍ രണ്ടാമതും തടസ്സപ്പെട്ടതിനാല്‍ സഭ മൂന്ന് മണിവരെ നിര്‍ത്തി വച്ചിരിക്കുകയാണ്.

ഡിഎംകെ അംഗങ്ങള്‍ തന്റെ വസ്ത്രം വലിച്ചുകീറിയതായും അദ്ദേഹം ആരോപിച്ചു. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ ഉടന്‍ അദ്ദേഹം വിശ്വാസ വോട്ടെടുപ്പിന് നിര്‍ദ്ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് വീണ്ടും ആരംഭിക്കാനാണ് നിര്‍ദ്ദേശം. സഭയില്‍ ഡിഎംകെ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്നാണ് ഡിഎംകെ അംഗങ്ങളെ പുറത്താക്കിയത്.

This post was last modified on February 18, 2017 1:56 pm

Leave a Comment