സഞ്ചാരികളെ ദോഹ സൂഖ് വാഖിഫ് സ്പ്രിങ് ഫെസ്റ്റിന് (വസന്തോത്സവം) തുടക്കമായി. സമ്പന്നമായ ഖത്തറിന്റെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ചുകൊണ്ടുള്ള സൂഖ് വാഖിഫ് ഇന്നലെ മുതല്‍ ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന സൂഖ് വാഖിഫ് വസന്തോത്സവത്തിലെ പരിപാടികള്‍ വൈകിട്ട് 3.30 മുതല്‍ രാത്രി 10.30 വരെ നീണ്ടു നില്‍ക്കുന്നതാണ്.
ഫെബ്രുവരി രണ്ട് വരെ നീളുന്ന സൂഖ് വാഖിഫിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍, സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച പാരമ്പര്യ പാട്ടുമേളങ്ങളും നൃത്ത പരിപാടികളുമുണ്ടായിരുന്നു.
ഇത്തവണത്തെ സൂഖ് വാഖിഫിന് നിരവധി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രത്യേക സംഗീത പരേഡും പ്രസന്‍േറഷനോടൊപ്പം ഡോള്‍ഫിന്‍ ഷോ-യും തിരിച്ചത്തെിയിട്ടുണ്ട്.
വസന്തോത്സവത്തില്‍ അറബ് ലോകത്തെ പ്രമുഖ ജനകീയ ഗായകര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിനോദ പരിപാടികള്‍ക്കായി പ്രത്യേകം വേദികളും തയ്യാറാക്കിയിട്ടുണ്ട്.
അല്‍ അഹമദ് സ്‌ക്വയറിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഡോള്‍ഫിന്‍ ഷോ, ക്രേസി ഫ്രോഗ്, റൈഞ്ചര്‍, കാറ്റര്‍പില്ലര്‍, ക്രേസി ഫയര്‍, എക്‌സ്ട്രീം സ്വിസമ്പന്നമായ ഖത്തറിന്റെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നില്‍ ഉയത്തിപ്പിടിക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ചുകൊണ്ടുള്ള സൂഖ് വാഖിഫ് ഇന്നലെ മുതല്‍ ആരംഭിച്ചുങ് തുടങ്ങി വിവിധ വിനോദ പരിപാടികളുമുണ്ട്.
നിരവധി വിദേശികള്‍ സൂഖ് വാഖിഫിന്റെ ഭാഗമാമാകുവാന്‍ എല്ലാ കൊല്ലവും എത്താറുണ്ട്. ഇത്തവണയും വസന്തോത്സവം കൂടുതല്‍ ജനപ്രിയമാക്കുവാനാണ് സംഘാടകരുടെ ശ്രമം.
This post was last modified on January 20, 2017 2:41 pm
Leave a Comment