X

അറ്റ്‌ലസ്‌ രാമചന്ദ്രന്റെയും മകളുടെയും ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും തള്ളി

അറ്റ്‌ലസ്‌ രാമചന്ദ്രന്റെയും മകളുടെയും ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും നിരസിച്ചു

അഴിമുഖം പ്രതിനിധി

അറ്റ്‌ലസ്‌ രാമചന്ദ്രന്റെയും മകളുടെയും  ജാമ്യാപേക്ഷ ദുബായ് കോടതി വീണ്ടും നിരസിച്ചു. കസ്റ്റഡി കാലാവധി ഒരു മാസം കൂടി നീട്ടിക്കൊണ്ട് ജഡ്ജി അലി അത്തിയാഹ് ആണ്  ഉത്തരവിട്ടത്. ഒക്ടോബര്‍ 29 വരെയാണ് കസ്റ്റഡി നീട്ടിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പുറത്ത് വിട്ടാല്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാം എന്ന രാമചന്ദ്രന്റെ അപേക്ഷ ജഡ്ജി ചെവിക്കൊണ്ടില്ല. നേരത്തെ അബ്ദുള്‍ മൊഹ്‌സിന്‍ ഷിയാ എന്ന ജഡ്ജിയായിരുന്നു അറ്റ്‌ലസ്‌  രാമചന്ദ്രന്റെ കേസ് വാദം കേട്ടിരുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് സ്വതന്ത്രനാക്കിയാല്‍ നിലവിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനാകും എന്ന രാമചന്ദ്രന്റെ വാദത്തിനു മറുപടിയായി  കാലാവധി തീരുന്ന സമയം മുന്‍ ജഡ്ജി തന്നെ കേസ് പരിഗണിക്കുകയാണെങ്കില്‍ രാമചന്ദ്രന് ജാമ്യാപേക്ഷ വീണ്ടും സമര്‍പ്പിക്കാം എന്ന് ജഡ്ജി അലി അത്തിയാഹ് വ്യക്തമാക്കി.

This post was last modified on August 11, 2016 7:39 am