X

മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖര്‍ അല്ല, കാര്‍ത്തിയാണ് നായകന്‍

അഴിമുഖം പ്രതിനിധി

ഓ കെ കണ്‍മണിക്കുശേഷം വീണ്ടും ദുല്‍ഖര്‍ സല്‍മാന്‍ മണിരത്‌നം സിനിമയില്‍ നായകന്‍ ആകുന്നുവെന്ന വാര്‍ത്തകള്‍ക്ക് അന്ത്യം. കാര്‍ത്തിയും ദുല്‍ഖറും ഒരുമിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണു മണിയുടെ അടുത്ത പ്രൊജകട് എന്ന തരത്തിലായിരുന്നു കോളീവുഡില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതിനോടു പ്രതികരിക്കാന്‍ ഇതുവരെ സംവിധായകന്‍ തയ്യാറാകാതിരുന്നതും ആ പ്രചരണത്തിന് അടിസ്ഥാനം നല്‍കി.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കാര്‍ത്തിയാണ് മണിയുടെ അടുത്ത നായകന്‍. ആദ്യം തയ്യാറാക്കിയ സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയതോടെയാണ് കാര്‍ത്തിക്കു മാത്രമായി ചാന്‍സ് വീണതെന്നും കോളീവുഡ് കേന്ദ്രങ്ങള്‍ പറയുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അറിയുന്നു. ഓ കെ കണ്‍മണി ഹിന്ദിയില്‍ ഒരുക്കുന്ന തിരക്കിലാണ് മണിരത്‌നം ഇപ്പോള്‍. ഹിന്ദി പതിപ്പില്‍ നിര്‍മാതാവിന്റെ റോളിലാാണ് മണിരത്‌നം ഉള്ളത്, സംവിധാനം ഷാദ് അലിയാണ്.

കാര്‍ത്തി നായകനാകുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഇത്തവണ രവി വര്‍മന്‍ ആണ്. സംഗീതം പതിവുപോലെ റഹ്മാന്‍.

This post was last modified on December 15, 2015 2:24 pm

Related Post
Leave a Comment