X

പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇ അഹമ്മദ് കുഴഞ്ഞുവീണു; ആശുപത്രിയിലേയ്ക്ക് മാറ്റി

രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ഇ അഹമ്മദിനെ പ്രവേശിപ്പിച്ചത്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനായുള്ള പാര്‍ലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞ് വീണ മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദ് എംപിയെ, ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ മലപ്പുറം എംപിയാണ് ഇ അഹമ്മദ്.

This post was last modified on January 31, 2017 12:58 pm