X

മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍: നിർമല സീതാരാമന്റെ ബജറ്റിലെ കണക്കുകളും യാഥാർഥ്യവും തമ്മിൽ വലിയ അന്തരം

സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്ന വസ്തുതകളാണ് നിർമല സീതാരാമൻ തന്റെ ബജറ്റിൽ മറച്ചു വെച്ചിരിക്കുന്നത്.

ധനമന്ത്രി നിർമല സിതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കേന്ദ സർക്കാറിന്റെ വരവുചെലവ് കണക്കിലുൾപ്പെടെ അവ്യക്തയെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാറിന്റെ തന്നെ സാമ്പത്തിക സർവേയിലേയും ബജറ്റിലെയും ഒരേ കണക്കുകളിലാണ് ഈ വലിയ അന്തരമുള്ളതെന്ന് ദി വയർ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ മുൻ വർഷങ്ങളിലെയും നടപ്പു വർഷത്തെയും സർക്കാരിന്റെ മൊത്തത്തിലുള്ള വരുമാനവും ചെലവും സംബന്ധിച്ച സംഖ്യകൾ ഒഴിവാക്കിയാണ് സഭയിൽ അവതരിപ്പിച്ചത്. ബജറ്റ് രേഖകളിൽ നൽകിയിട്ടുള്ള അനുബന്ധ വസ്തുക്കളിൽ ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും അതിനാൽ പ്രസംഗത്തിൽ അവയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നായിരുന്നു സഭയില്‍ നിർമ്മലയുടെ നിലപാട്.

എന്നാൽ, ഈ ഒഴിവാക്കലിന് പിന്നിൽ വലിയ വസ്തുതകൾ ഒളിച്ചുവയ്ക്കലാണെന്നാണ് ഇപ്പോഴുയരുന്ന പ്രധാന ആരോപണം. രേഖകളിൽ നൽകിയിട്ടുള്ള കണക്കുകളിൽ മുൻ വർഷത്തെ (2018-19) വരുമാനവും ചെലവും യഥാർത്ഥത്തിൽ തെറ്റാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ 2018-19 ലെ സാമ്പത്തിക സർവേയിലെ കണക്കുമായി പരിശോധിക്കുമ്പോഴാണ് ഈ അന്തരം വ്യക്തമാകുന്നത്. സര്‍വേയിലെ പേജ് A 59 ലെ പട്ടിക 2.5 കേന്ദ്രസർക്കാരിന്റെ രസീതുകളും ചെലവും നൽകുന്നത്. ഈ പട്ടികയുടെ അവസാന ഭാഗത്ത് 2018-19 വർഷത്തിലെ ‘താൽക്കാലിക കാര്യങ്ങൾ’ എന്ന് വ്യക്തമാക്കി ധനകാര്യ മന്ത്രാലയത്തിന്റെ സ്വന്തം കണക്കുകളും രേഖപ്പെടുത്തുന്നു. ഈ രേഖകൾ പ്രകാരം രസീതുകളിലും ചെലവുകളിലും വലിയ കുറവുകളും പൊരുത്തക്കേടുകളും വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് രേഖകളിൽ അത് വ്യക്തമല്ല.

2018-19 ലെ “പുതുക്കിയ എസ്റ്റിമേറ്റുകൾ” എന്ന് ചൂണ്ടിക്കാട്ടുന്ന മിക്ക കണക്കുകളും സാമ്പത്തിക സർവേയിൽ കാണിച്ചതിന് സമാനമായി വർഷത്തെ യഥാർത്ഥ വരുമാനത്തെയും ചെലവുകളെയും കുറിച്ചുള്ള സർക്കാരിന്റെ സ്വന്തം കണക്കുകളുമായി യാതൊരു തരത്തിലും യോജിക്കുന്നതല്ല. ബജറ്റ് രേഖകൾ തയ്യാറാക്കിയ അതേ ധനകാര്യ മന്ത്രാലയത്തിൽ നിന്നാണ് സാമ്പത്തിക സർവേയിലെ കണക്കുകളും എന്ന് വ്യക്തമാവുമ്പോഴാണ് ഇതിലെ പുകമറകൾ വ്യക്തമാക്കുന്നത്. യഥാർത്ഥ കണക്കുകളും പുറത്തുവിട്ട കണക്കുകളും തമ്മിൽ ഉള്ള വലിയ അന്തരം ആശങ്കയുണർത്തുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസര്‍ക്കാർ ഉയർത്തിക്കാട്ടുന്ന നികുതി വരുമാനത്തിലെ വർധനവ് എന്ന കണക്കിലാണ് ഏറ്റവും വലിയ പൊരുത്തക്കേട്. മൊത്തം നികുതി വരുമാനത്തിന്റെ പരിഷ്കരിച്ച എസ്റ്റിമേറ്റിന്റെ 13.5 ശതമാനം വരെ, അതായത് ഏകദേശം 1,65,176 കോടി രൂപയുടെ അന്തരമാണിതിൽ ഉള്ളത്.

ചരക്ക് സേവന നികുതി ഇനത്തിലും വലിയ വ്യത്യാസം കണക്കുകളിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. ജിഎസ്.ടി വരുമാനത്തിൽ പ്രതിക്ഷിച്ചതിനേക്കാൾ 1,45,813 കോടി രൂപ അഥവാ 13.4% കുറഞ്ഞു. മൊത്തം ബജറ്റ് ജിഡിപിയുടെ 1% ത്തോളം വരുന്നതാണ് ഈ കുറവ്. എന്നാല്‍ ധനമന്ത്രി പറയുന്ന കണക്കുകളിൽ ഇത് ഒരു തരത്തിലും പ്രതിപാദിക്കുന്നില്ല.

കണക്കുകളിൽ ചൂണ്ടിക്കാട്ടപ്പെടുന്ന ഈ അന്തരം സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്. പരിഷ്കരിച്ച എസ്റ്റിമേറ്റിൽ ധനക്കമ്മി 10,963 കോടി രൂപയേക്കാൾ കൂടുതലാണ്. അതായത് ജിഡിപിയുടെ 3.3 ശതമാനം. എന്നാൽ ശരിയായി കണക്കുകൾ പ്രകാരം ഇത് ജിഡിപിയുടെ 3.45 ശതമാനമായി ഉയരുന്ന നിലവരും.

ഇതിന് പുറമെ ആധികാരികതയെ കുറിച്ച് വലിയ സംശയഘങ്ങൾ ഉണർത്തുന്നതാണ് വരും വർഷത്തേക്കുള്ള വരുമാന നിഗമനങ്ങളും, കണക്കുകളും മറ്റും. മുൻവര്‍ഷത്തെ കണക്കുകളിൽ മറച്ചു പിടിക്കപ്പെട്ട കണക്കുകൾ 2019-20 ലെ നിലവിലെ ബജറ്റിലെ വരുമാനത്തിലെ നിർദ്ദിഷ്ട വർദ്ധനവെന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതെന്ന് വിലയിരുത്തേണ്ടിവരും. നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 25.3 ശതമാനം വർദ്ധിക്കേണ്ടതുണ്ട്. ഇതുപ്രകാരം കഴിഞ്ഞ വർഷം നേടിയതിനേക്കാൾ 4,00,000 കോടി രൂപ. എന്നാൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 12% എന്ന് കണക്കിലെടുക്കുമ്പോൾ അതൊരിക്കലും സാധ്യമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

This post was last modified on July 9, 2019 7:10 pm