X

ഇന്ത്യയുടെ ആകെ സമ്പത്തില്‍ പകുതിയും ഒരു ശതമാനം ആളുകളുടേത്, സാമൂഹ്യ വികസന സൂചികയില്‍ കേരളം മുന്നില്‍

ഉദാരവല്‍ക്കരണം നടപ്പിലാക്കിയതിന് ശേഷം അസമത്വം വര്‍ധിച്ചു

ഇന്ത്യയില്‍ അസമത്വം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന തെളിയിച്ച് പഠന റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സോഷ്യല്‍ ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തില്‍ ദരിദ്രര്‍ വീണ്ടും ദരിദ്രവല്‍ക്കരിക്കപ്പെടുകയാണെന്ന് തെളിഞ്ഞത്.
ഇന്ത്യ സോഷ്യല്‍ റിപ്പോര്‍ട്ട് റൈസിംങ് ഇനീക്വാലിറ്റീസ് എന്ന പേരിലാണ് പഠനം പുറത്തിറക്കിയിട്ടുള്ളത്.

സാമൂഹ്യപുരോഗതിയുടെ കാര്യത്തില്‍ കേരളം പഞ്ചാബ് സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളാണ് മുന്നില്‍. അസം ഉത്തര്‍പ്രദേശ് ബിഹാര്‍ എന്നി സംസ്ഥാനങ്ങള്‍ പിറകിലാണ്. കഴിഞ്ഞ ദിവസം നീതി ആയോഗിന്റെ റിപ്പോര്‍ട്ടിലും ആരോഗ്യസംവിധാനവുമായി ബന്ധപ്പെട്ട കേരളമാണ് ഒന്നാമത് എന്ന് കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശായിരുന്നു അതില്‍ ഏറ്റവും പിന്നില്‍.

പഠന റിപ്പോര്‍ട്ടനുസരിച്ച രാജ്യത്തെ ആകെ സമ്പത്തിന്റെ പകുതിയും ജനസംഖ്യയിലെ ഒരു ശതമാനത്തിന്റെ കൈയിലാണ്. 10 ശതമാനം പേരുടെ കൈയിലാണ് 80.7 ശതമാനം സമ്പത്തും. ഈ അസമത്വം വര്‍ഷം തോറും വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് അസമത്വം ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയതിന് ശേഷം വര്‍ധിച്ചതിന്റെ കണക്കും റിപ്പോര്‍ട്ടിലുണ്ട്.
2015ല്‍ ദേശീയ വരുമാനത്തിന്റെ 22 ശതമാനമായിരുന്നു സമ്പന്നരായ ഒരു ശതമാനം പേര്‍ക്കുണ്ടായിരുന്നത്. 1980 ല്‍ ഇത് ആറ് ശതമാനമായിരുന്നു. 22 അധ്യായങ്ങളിലായാണ് രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള പഠനം അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. വളര്‍ച്ച ഉറപ്പുവരുത്തികൊണ്ടു മാത്രമേ ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരബാദ് സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡി നരസിംഹറെഡി, സിഎസ്ഡി പ്രൊഫസര്‍ ടി ഹഖ് എന്നിവരാണ് പഠനം എഡിറ്റ് ചെയ്തത്.

Read More: രഘുറാം രാജന്‍ മുതല്‍ വിരാല്‍ ആചാര്യ വരെ; മോദിയെ ഉപേക്ഷിച്ചുപോയ 5 സാമ്പത്തിക വിദഗ്ദര്‍

This post was last modified on June 26, 2019 4:57 pm