റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ റിഫൈനറി, കെമിക്കല്‍ ബിസിനസുകളുടെ 20 ശതമാനം ഓഹരികള്‍ സൗദി അറേബ്യന്‍ കമ്പനിയായ അരാംകോയ്ക്ക്. 75 ബില്യണ്‍ യുഎസ് ഡോളറിനാണ് (5,32,466 കോടി രൂപ) ഓഹരി വില്‍പ്പന. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 42ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് എന്ന് മുകേഷ് അംബാനി പറഞ്ഞു.
കരാര്‍ പ്രകാരം സൗദി കമ്പനി അരാംകോ പ്രതിദിനം 5,00,000 ബാരല്‍ എണ്ണ റിലയന്‍സിന് നല്‍കും. പ്രതിവര്‍ഷം 25 മില്യണ്‍ ടണ്‍. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സിന്റെ രണ്ട് റിഫൈനറികള്‍ക്കാണ് എണ്ണ നല്‍കുക.
പൊതുമേഖല എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ 60 ബില്യണ്‍ ഡോളറിന്റെ റിഫൈനറി – പെട്രോകെമിക്കല്‍ കോംപ്ലക്‌സ് പദ്ധതിയില്‍ യുഎഇയുടെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ചേര്‍ന്ന് 50 ശതമാനം ഓഹരി പങ്കാളിത്തത്തിന് പരിപാടിയുണ്ട്.
This post was last modified on August 12, 2019 1:50 pm
Leave a Comment