X

ചരിത്രത്തില്‍ ഇന്ന്: വിമാന റാഞ്ചലും റോസ് വിപ്ലവവും

1985 നവംബര്‍ 23
ഈജിപ്ത് വിമാനം റാഞ്ചുന്നു

തീവ്രവാദ ഗ്രൂപ്പായ അബു നിദാല്‍ അംഗങ്ങളായ മൂന്നു പലസ്തീനികള്‍ 1985 നവംബര്‍ 23ന് ഈജിപ്ത് എയര്‍ ഫ്‌ളൈറ്റ് 648 റാഞ്ചി. ഏഥന്‍സില്‍ നിന്ന് കെയ്‌റോവിലേക്ക് പോവുകയായിരുന്ന വിമാനം പറന്നുപൊങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളിലാണ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നത്. ലിബിയയില്‍ വിമാനം ഇറക്കാനായിരുന്നു റാഞ്ചികളുടെ ആവശ്യമെങ്കിലും വിമാനം നിലംതൊട്ടത് മാള്‍ട്ടയിലാണ്.

മാള്‍ട്ടയില്‍ വിമാനം ഇറക്കിയ ഉടനെ ഈജിപ്ഷ്യന്‍ കമാന്‍ഡോകള്‍ റാഞ്ചികളെ നേരിടാനുള്ള തങ്ങളുടെ ഓപ്പറേഷന്‍ ആരംഭിച്ചു. ചരിത്രത്തില്‍ തന്നെ റാഞ്ചികളെ നേരിടുന്നതിനായി നടന്ന ഏറ്റവും രക്തരൂക്ഷിതമായ ഓപ്പറേഷനായിരുന്നു ഇത്. നിരവധി പേരുടെ ജീവനപഹരിച്ചുകൊണ്ടാണ് ഈ വിമാന റാഞ്ചലിന് അവസാനം കണ്ടത്.

2003 നവംബര്‍ 23
ജോര്‍ജിയയില്‍ റോസ് വിപ്ലവം

ജോര്‍ജിയയില്‍ അരങ്ങേറിയ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് 2003 നവംബര്‍ 23 ന് എഡ്വേര്‍ഡ് ഷെവര്‍ഡ്നാസെ പുറത്താക്കപ്പെടുന്നു. ഈ പ്രക്ഷോഭം റോസ് വിപ്ലവമെന്നാണ് അറിയപ്പെട്ടത്. സോവിയറ്റ് യൂണിയനോടു കൂറുകാണിക്കുന്നതായിരുന്നു ഷെവര്‍ഡ്നാസെയുടെ ദി സിറ്റിസണ്‍ യൂണിയന്‍ ഓഫ് ജോര്‍ജിയ പാര്‍ട്ടി.

2002 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷെവര്‍ഡ്നാസെയുടെ പാര്‍ട്ടി പരാജയമടഞ്ഞിരുന്നു. തുടര്‍ന്നും ഭരണം കൈവിടാതിരുന്ന പ്രസിഡന്റിനെതിരെ ജനങ്ങള്‍ ലഹളയാരംഭിച്ചു. ‘റോസ് വിപ്ലവ’മെന്ന പേരില്‍ അറിയപ്പെട്ട ഈ പ്രക്ഷോഭമാണ് ജോര്‍ജിയയില്‍ ഷെവര്‍ഡ്നാസെയുടെ ഭരണം അവസാനിപ്പിക്കുന്നത്. ജോര്‍ജിയയുടെ ഭരണനേതൃത്വത്തിലെ സോവിയറ്റ് ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു ഷെവര്‍ഡ്നാസെയുടെ പതനത്തോടെ നടന്നത്. കാലക്രമേണ ഷെവര്‍ഡ്നാസെയുടെ പാര്‍ട്ടി അധഃപതനത്തിലാണ്ടു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on November 23, 2014 10:25 am