X

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് വലിയ മുന്നേറ്റം; ആദ്യ ഫലസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎ മുന്നിലാണ്. രാജസ്ഥാനിലും എന്‍ഡിഎ മുന്നിലാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോളാണിത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎ മുന്നിലാണ്. രാജസ്ഥാനിലും എന്‍ഡിഎ മുന്നിലാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യമാണ് മുന്നില്‍.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. യുപിയിലെ 80 സീറ്റുകളില്‍ എന്ത് സംഭവിക്കുന്നു എന്നത് ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്നതില്‍ നിര്‍ണായകമാകും. ആദ്യ സൂചനകള്‍ പ്രകാരം എസ് പി – ബി എസ് പി മഹാസഖ്യം വളരെ പിന്നിലാണ്. അതേസമയം എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന വിധമാണോ ഫലമെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ല.

ജനവിധി 2019 Live: തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം, കേരളത്തിൽ യുഡിഎഫ് 8, എൽഡിഎഫ് 5, എൻഡിഎ 1

This post was last modified on May 23, 2019 9:37 am

Related Post
Leave a Comment