X

വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുമ്പോഴായിരുന്നു കുഴഞ്ഞുവിണത്

കണ്ണൂര്‍ പാനൂരിനടത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി രാമവിലാസം ഹൈസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മോടോളില്‍ വിജയി(64) ആണ് മരിച്ചത്.

വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുമ്പോഴായിരുന്നു കുഴഞ്ഞുവിണത്. മൃതദേഹം ഇപ്പോള്‍ ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍. ഭര്‍ത്താവ്: കുമാരന്‍, മക്കള്‍: രേഷ്മ, വിജേഷ്

Related Post
Leave a Comment