കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ല എന്ന് പ്രവര്‍ത്തകസമിതി അംഗം ഗുലാം നബി ആസാദ്. പാറ്റ്‌നയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി പദം വേണമെന്ന് പറഞ്ഞ് ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കില്ല. കൂടുതല്‍ സീറ്റുകള്‍ നേടി, പ്രതിപക്ഷ കക്ഷികളുടെ ഇടയില്‍ ധാരണയായാല്‍ മാത്രം കോണ്‍ഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കും – ഗുലാം നബി ആസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണം എന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല എന്ന് മുതിര്‍ന്ന നേതാക്കളായ എകെ ആന്റണിയും പി ചിദംബരവും നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചോദിച്ചിരുന്നു.
This post was last modified on May 16, 2019 11:49 am
Leave a Comment