X

കാസറഗോഡ് യുഡിഎഫിനെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍

കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം 6921 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കരുണാകരന്‍ വിജയിച്ചത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസറഗോഡില്‍ യുഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. 46 ശതമാനം വോട്ടുകള്‍ യുഡിഎഫിലെ രാജ്‌മോഹന്‍ ഉണ്ണിത്താന് ലഭിക്കും. എല്‍ഡിഎഫിന് 33 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും മാതൃഭൂമി പ്രവചിക്കുന്നു. ബിജെപിക്ക് 18 ശതമാനം വോട്ടുകളാണ് സര്‍വേ പറയുന്നത്.

കാസര്‍കോട് മണ്ഡലത്തില്‍ കഴിഞ്ഞവര്‍ഷം 6921 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കരുണാകരന്‍ വിജയിച്ചത്. 39. 5 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിലെ പി കരുണാകരന് ലഭിച്ചത്. ബിജെപിയിലെ കെ സുരേന്ദ്രന് 1,72, 826 വോട്ടുകളാണ് ലഭിച്ചത്. മൊത്തം പൊള്‍ ചെയ്ത വോട്ടിന്റെ 17.7 ശതമാനം. യുഡിഎഫിലെ ടി സിദ്ധീഖിന് 38.8 ശതമാനം വോട്ടുകളും ലഭിച്ചു.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

This post was last modified on May 19, 2019 6:42 pm

Related Post
Leave a Comment